വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താൻ മൂന്നുവർഷത്തെ കരാറുമായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിലെ മുഖ്യാതിഥിയായെത്തിയ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമോഫോസയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ കൂടിക്കാഴ്‍ചയിലാണ് തീരുമാനം.അടുത്ത മൂന്നുവർഷത്തിനിടയിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം ഏറെ മുന്നോട്ടുകൊണ്ടുപോകാൻ ഉതകുന്നതാണ് കരാറുകൾ. പ്രതിരോധം, സുരക്ഷ, കാർഷിക മേഖല, വ്യാപാരം, നിക്ഷേപം സമ്പദ് വ്യവസ്ഥ, ടൂറിസം, ഐടി തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ധാരണയായി.